സംസ്ഥാനം (State)

ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തനിലയിൽ

വടക്കേപുരയ്ക്കൽ മോഹനൻ, ഭാര്യ സുമ, മകൻ കിരൺ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൃശൂർ അഞ്ചേരിച്ചിറയിലാണ് സംഭവം.

വടക്കേപുരയ്ക്കൽ മോഹനൻ, ഭാര്യ സുമ, മകൻ കിരൺ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്ത കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

സംഭവത്തിൽ മറ്റ് അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ നാളെയുണ്ടാകുമെന്നാണ് വിവരം.

Tags
Back to top button