ജമ്മുകാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു

ജെയ്ഷെ മൊഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു.

ജമ്മുകാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ഇവരിൽ രണ്ട് പേർ പാകിസ്താൻ സ്വദേശികളാണ്. ജെയ്ഷെ മൊഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു.

370 ആം വകുപ്പ് പിൻവലിച്ചതിന് ശേഷം മേഖലയിൽ ഉണ്ടാകുന്ന രണ്ടാമത്തെ എറ്റുമുട്ടലാണിത്. തിരച്ചിൽ നടത്തിയ സുരക്ഷ സേനയ്ക്ക് എതിരെ ഭീകരർ വെടിവച്ചതിനെ തുടർന്നായിരുന്നു സൈനിക നടപടി.

ഇതിനിടെ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താൻ, പൂഞ്ചിലെ ബലാകോട്ട്, മെന്ദാർ സെക്ടറുകളിൽ ആക്രമണം തുടരുകയാണ്. ഷെൽ ആക്രമണത്തിൽ രണ്ട് സാധാരണക്കാർക്ക് പരിക്കേറ്റു.

Back to top button