കുറ്റകൃത്യം (Crime)

പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാർക്കെതിരെ കേസെടുത്തു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നിർദേശാനുസരണമാണ് കേസെടുത്തത് .

മുൻ എസ്.എഫ്.ഐ നേതാക്കൾ പ്രതികളായ പി.എസ്.സി പരീക്ഷത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാർക്കെതിരെ കേസെടുത്തു. ക്രമക്കേടിന് പ്രതികളെ സഹായിച്ചതിന് അറസ്റ്റിലായ എസ്.എ.പി ക്യാംമ്പിലെ പോലീസുകാരൻ വി.എം ഗോകുലിനെ രക്ഷിക്കാനായി കൃത്രിമ രേഖ ചമച്ചതിനാണ് സഹപ്രവർത്തകരായ പോലീസുകാർക്കെതിരെ കേസെടുത്തത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നിർദേശാനുസരണം രജിസ്റ്റർ ചെയ്ത കേസിൽ ഗോകുലാണ് ഒന്നാം പ്രതി.

പുതുതായി രജിസ്റ്റർ ചെയ്ത കേസിലാണ് പോലീസുകാരായ ടി.എസ് രതീഷ്, എബിൻ പ്രസാദ്, ലാലു രാജ് എന്നിവരെ പ്രതിചേർത്തത്. പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതി എസ്.എ.പി ക്യാംമ്പിലെ സിവിൽ പോലീസ് ഓഫീസർ ഗോകുലിനെ സഹായിച്ചതിനാണ് സഹപ്രവർത്തകർക്കെതിരെ കേസെടുത്തത്. യൂണിവേഴ്സിറ്റി കോളേജ് ക്യാംമ്പസിൽ പരീക്ഷ നടക്കുന്ന സമയത്ത് ഗോകുൽ പേരൂർക്കട ക്യാംമ്പിലെ ഓഫീസിൽ ജോലിയിലാണെന്ന് തെളിയിക്കാൻ ഗോകുലും സുഹൃത്തുക്കളും ചേർന്ന് കൃത്രിമ രേഖ ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

പരീക്ഷാസമയത്ത് ഗോകുൽ യൂണിവേഴ്സിറ്റി കോളേജിനു സമീപമുണ്ടായിരുന്നു എന്നതിന് അന്വേഷണ സംഘത്തിന് തെളിവ് കിട്ടിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നിർദേശാനുസരണം രജിസ്റ്റർ ചെയ്ത കേസിൽ ഗോകുലാണ് ഒന്നാം പ്രതി. കൂടുതൽ പോലീസുകാരുടെ പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.

Tags
Back to top button