ഉപതെരഞ്ഞെടുപ്പ് മാറ്റില്ലെന്നും ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ

നിലവിൽ റീപോളിംങിനുള്ള സാധ്യത ഇല്ലെന്നും അത് പരിഗണിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു

ഉപതെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ജനങ്ങൾ സഹകരിക്കണമെന്നും ടിക്കാറാം മീണ. നിലവിൽ റീപോളിംങിനുള്ള സാധ്യത ഇല്ലെന്നും അത് പരിഗണിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

പത്ത് ബൂത്തുകളിൽ മാത്രമേ പ്രശ്നമുള്ളു. അവിടെ താഴത്തെ നിലയിലെ പോളിംങ് ബൂത്തുകൾ മുകളിലേക്ക് മാറ്റി. നാല് നിയോജകമണ്ഡലങ്ങളിൽ കുഴപ്പങ്ങളൊന്നും ഇല്ല.

റീപോളിംങ് ആവശ്യമുന്നയിച്ച് ചില പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിരുന്നു. ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് വോട്ടർമാർക്ക് പോളിംങ് ബൂത്തിലെത്താൻ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യം ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ല.

അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ നിലവിലെ കണക്കുകളും അദ്ദേഹം പുറത്ത് വിട്ടു. പോളിംഗ് ശതമാനം കുറവുള്ളത് എറണാകുളം മണ്ഡലത്തിലാണ്. നഗരത്തിലുണ്ടായ വെള്ളക്കെട്ട് പോളിംഗ് ശതമാനത്തെ സാരമായി ബാധിച്ചു.

Back to top button