യു.എ.പി.എ അറസ്റ്റ് വിവാദത്തിൽ നിലപാട് വ്യക്തമാക്കാൻ സി.പി.ഐ.എം രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്.

മാവോയിസ്റ്റുകളോടുള്ള സമീപനവും, യു.എ.പി.എ നിയമത്തിലെ സി.പി.ഐ.എം നിലപാടും വിശദീകരിക്കാനുമാണ് പൊതുയോഗം

യു.എ.പി.എ അറസ്റ്റ് വിവാദത്തിൽ നിലപാട് വ്യക്തമാക്കാൻ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. വൈകിട്ട് കോഴിക്കോട് പന്തീരാങ്കാവിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാനകമ്മിറ്റി അംഗം എം.ബി രാജേഷ് സംസാരിക്കും.

വലതുപക്ഷ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയാണ് മാവോയിസ്റ്റ് വിഷയത്തിലെ വിവാദങ്ങൾക്ക് പിന്നിലെന്നാണ് സി.പി.ഐ.എം ആരോപണം. മാവോയിസ്റ്റുകളോടുള്ള സമീപനവും, യു.എ.പി.എ നിയമത്തിലെ സി.പി.ഐ.എം നിലപാടും വിശദീകരിക്കാനാണ് പന്തീരാങ്കാവിൽ പൊതുയോഗം സംഘടിപ്പിക്കുന്നത്. അലന്റെയും താഹയുടെയും ബ്രാഞ്ചുകൾ ഉൾപ്പെടുന്ന കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയാണ് വൈകീട്ട് ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നത്.

സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ് റാലി ഉദ്ഘാടനം ചെയ്യും. അറസ്റ്റിലായ അലനും, താഹയ്ക്കും മാവോയിസ്റ്റ് ബന്ധം നേരത്തെ സി.പി.ഐ.എം ജനറൽ ബോഡി യോഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇരുവരെയും തള്ളിപ്പറയാനും സി.പി.ഐ.എം തയാറായില്ല. കൂടാതെ അലനും താഹയ്ക്കുമെതിരെ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അടുത്ത ദിവസം തന്നെ സമർപ്പിക്കുമെന്നാണ് സൂചന.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button