ഇന്ന് നവംബർ ഒന്ന്. കേരള സംസ്ഥാനത്തിന്റെ 63-ാം പിറന്നാൾ

1956 നവംബർ ഒന്നിനാണ് കേരളം രൂപം കൊണ്ടത്.

ഇന്ന് നവംബർ ഒന്ന്. കേരള സംസ്ഥാനത്തിന്റെ 63-ാം പിറന്നാളാണിന്ന്. 1956 നവംബർ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. രൂപം കൊണ്ട് ആറ് പതീറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.

1947-ൽ ഇന്ത്യ സ്വതന്ത്രമായ ശേഷം തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോർത്തിണക്കി ഐക്യ കേരളത്തിന്റെ പിറവി. അങ്ങിനെ 1956 നവംബർ ഒന്നിന് കേരളം യാഥാർത്ഥ്യമായി. രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരളം കൈവരിച്ച പുരോഗതി രാജ്യത്തിന് തന്നെ മാതൃകയാണ്. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണമുള്ള കേരളത്തിലേയ്ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വർഷംതോറും ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണെത്തുന്നത്. സാംസ്കാരികം, സാഹിത്യം, ചലച്ചിത്രം, സംഗീതം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ നിന്ന് നിരവധി പ്രതിഭകളെയാണ് രാജ്യത്തിന് കേരളം സമ്മാനിച്ചത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button