രാജ്യം ഉറ്റുനോക്കിയ വിധിപ്രസ്താവങ്ങൾക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയി മറ്റന്നാൾ വിരമിക്കും

ഇന്ന് ചീഫ് ജസ്റ്റിസിന്റെ അവസാന പ്രവർത്തി ദിനമാണ്. ഇന്ന് സുപ്രീംകോടതി അങ്കണത്തിൽ ജസ്റ്റിസ് ഗൊഗൊയിക്ക് യാത്രയയപ്പ് നൽകും.

രാജ്യം ഉറ്റുനോക്കിയ വിധിപ്രസ്താവങ്ങൾക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയി മറ്റന്നാൾ വിരമിക്കും. ഇന്ന് ചീഫ് ജസ്റ്റിസിന്റെ അവസാന പ്രവർത്തി ദിനമാണ്.

ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസായിരുന്നു രഞ്ജൻ ഗൊഗൊയി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് ഗൊഗൊയി. ഇന്ന് വൈകിട്ട് സുപ്രീംകോടതി അങ്കണത്തിൽ ജസ്റ്റിസ് ഗൊഗൊയിക്ക് യാത്രയയപ്പ് നൽകും.

മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത് കോടതി നടപടികൾ നിർത്തിവച്ച് പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരിൽ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗൊയി.

അസം സ്വദേശിയായ ഗൊഗൊയി 1954-ലാണ് ജനിച്ചത്. 2001-ൽ അദ്ദേഹം ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതമായി. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. അടുത്ത വർഷം തന്നെ അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2018 ഒക്ടോബർ മൂന്നിനാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button