ഇന്ത്യ, ദക്ഷിണാഫ്രിക്ക വനിതാ T20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

സൂററ്റിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുന്നത്.

സൂററ്റ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിതാ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. സൂററ്റിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുന്നത്. അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിന് പുറത്തായെങ്കിലും പതിനഞ്ചുകാരിയായ ഷഫാലി വർമ്മയെ ടീം മാനേജ്മെന്റ് തുടർന്നും പിന്തുണച്ചേക്കും. ടി20യിൽ ഇന്ത്യക്കായി അരങ്ങേറിയ പ്രായം കുറഞ്ഞ (15 വയസും 239 ദിവസവും) താരമാണ് ഷഫാലി വർമ്മ.

വിജയം ആവർത്തിക്കാനാണ് ഇന്ത്യയുടെ പെൺപട ഇറങ്ങുന്നത്. ബാറ്റിംഗിൽ പിഴച്ചെങ്കിലും ബൗളിംഗിലും ഫീൽഡിംഗിലും മികവുകാട്ടിയായിരുന്നു ആദ്യ ട്വന്റി20യിൽ ഇന്ത്യൻ ജയം. സൂററ്റിൽ വീണ്ടും ഇറങ്ങുമ്പോൾ ബാറ്റിംഗ് നിര ഉണർന്നുകളിക്കുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഒരു ബാറ്റ്സ്മാനെ അധികമായി ഉൾപ്പെടുത്തിയിട്ടും 130 റൺസിലേക്ക് ഒതുങ്ങിയത് നല്ല സൂചനയല്ലെന്ന് ക്യാപ്റ്റനും സമ്മതിക്കുന്നു.

ആദ്യ മത്സരം ജയിച്ച ടീം ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇപ്പോൾ മുന്നിലാണ്. ആദ്യ ടി20യിൽ 11 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യയുടെ 130 റൺസ് പിന്തുടർന്ന് ദക്ഷിണാഫ്രിക്ക 119 റൺസിൽ വീണു. ദീപ്തി ശർമ്മയുടെ മൂന്ന് വിക്കറ്റും രണ്ട് വിക്കറ്റ് വീതം നേടിയ പൂനം യാദവും രാധാ യാദവുമാണ് ഇന്ത്യന് വനിതകളെ ജയിപ്പിച്ചത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button