കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.

വിചാരണയ്ക്ക് മുൻപുളള നടപടിയുടെ ഭാഗമായാണ് കേസ് ഇന്ന് പരിഗണിക്കുന്നത്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. വിചാരണയ്ക്ക് മുൻപുളള നടപടിയുടെ ഭാഗമായാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. സി.ബി.ഐ കോടതി ജഡ്ജിയായ ഹണി വർഗീസാണ് കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുമ്പോൾ ദിലീപ് ഒഴികെയുള്ള പ്രതികൾ ഹാജരാകണമെന്നാണ് നിർദേശം.

ദിലീപ് വിദേശത്തായതിനാലാണ് ഒഴിവാക്കിയത്. 2017 നവംബറിൽ കേസിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. നാലു മാസത്തിനകം വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. കേസിൽ പ്രതിയായ ദിലീപിന് പെൻഡ്രൈവിലുള്ള ദ്യശ്യങ്ങളുടെ പകർപ്പ് നൽകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ വിചാരണ ഉടൻ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചേക്കും.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button