മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കോഴിക്കോട് സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

യു.എ.പിഎ ചുമത്തിയ നടപടി പരിശോധിക്കുമെന്ന് മുഖ്യന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രോസിക്യൂഷൻ നിലപാട് നിർണായകമാവും. എന്നാൽ അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുള്ളതായി വ്യക്തമായ തെളിവുണ്ടെന്ന് നിലപാടിൽ തന്നെയാണ് അന്വേഷണസംഘം ഉറച്ചുനിൽക്കുന്നത്.

അതേ സമയം, വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് സർക്കാർ പരിശോധിക്കും. സി.പി.ഐ.എമ്മിൽ നിന്നുൾപ്പടെ എതിർപ്പ് വ്യാപകമായ സാഹചര്യത്തിലാണ് നീക്കം. യു.എ.പി.എ കേസിൽ കുറ്റപത്രം നൽകുന്നതിന് പ്രോസിക്യൂഷൻ അനുമതി ആവശ്യമുണ്ട്. മാത്രമല്ല, ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ യു.എ.പി.എ അതോറിറ്റിയുടെ അനുമതിയും വേണം.

ഈ സാഹചര്യത്തിൽ സർക്കാർ അനുമതി നൽകാതിരിക്കാനാണ് നീക്കം. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 6 മാവോയിസ്റ്റ് കേസുകളിൽ യു.എ.പി.എ ചുമത്തിയത് ഒഴിവാക്കിയിരുന്നു. സി.പി.ഐ.എമ്മിനുള്ളിലും ഇടതുമുന്നണിയിലും ശക്തമായ എതിർപ്പാണ് പോലീസ് നടപടിക്കെതിരെ ഉയർന്നത്.

Tags
Back to top button