ടീനേജേഴ്സിന് ഇടയിൽ ഫാഷനായി മിഞ്ചി.

ടീനേജേഴ്സിന് ഇടയിൽ ഫാഷനായി മിഞ്ചി. പ്ലാസ്റ്റിക്കില്‍ തുടങ്ങി സ്വര്‍ണത്തില്‍ വരെ തീര്‍ത്ത മിഞ്ചികളാണ് വിപണി കീഴടക്കിയിരിക്കുന്നത്.

കാൽവിരലുകൾക്ക് അഴകു നൽകുന്ന ടോ റിങ്ങിന് ആവശ്യക്കാരേറെയാണ്.

മൊട്ടലും മെട്ടി, ബിച്ചിയാ, ജോദാവി തുടങ്ങി മിഞ്ചിയുടെ നാമങ്ങള്‍ ഏറെയാണ്.

തമിഴ് നാട്ടിലും, കേരളത്തിലെ ബ്രാഹ്മണ‍ർക്കുമിടയിലെ വിശേഷ ആഭരണമായിരുന്നു മിഞ്ചിയെങ്കിലും ഇപ്പോൾ ടീനേജേഴ്സ് ഭൂരിഭാഗവും ഇതണിയുന്നവരാണ്. പത്ത് വിരലിലും മിഞ്ചി ധരിക്കുന്നതാണ് ഇപ്പോൾ ട്രെൻഡ്.

സിംഗിള്‍ റിംഗ്, ഡബിള്‍ റിംഗ്, ഒറ്റക്കല്ലുള്ളവ, മള്‍ട്ടി സ്റ്റോണിലുള്ളത്, പാദസരം ചേര്‍ന്നവ, തൊങ്ങലോടു കൂടിയത്… എന്നിങ്ങനെ നിരവധി തരത്തിലുള്ള മിഞ്ചികൾ തിരഞ്ഞെടുക്കാം.

വിരലുകളുടെ വണ്ണം അനുസരിച്ചു വലുപ്പം കൂട്ടിയും കുറച്ചും ഇടാനാവും. കാലിലെ പത്തു വിരലുകളിലും അണിയാന്‍ കഴിയുന്ന പത്തു മിഞ്ചികളടങ്ങിയ സെറ്റും വിപണിയിലുണ്ട്.

പ്ലാസ്റ്റിക്ക് മിഞ്ചികള്‍ക്ക് 10 മുതല്‍ 80 രൂപ വരെയാണു വില. സില്‍വര്‍ കോട്ടിംഗ് ഉള്ളവ 25 രൂപ മുതല്‍ ലഭ്യമാണ്. ഡിസൈനര്‍ മിഞ്ചികള്‍ക്ക് 50 രൂപയില്‍ കൂടുതല്‍ വില വരും.

സിംപിള്‍ മിഞ്ചികളോടാണു ടീനേജേഴ്സിനു പ്രിയമെങ്കിലും ആഘോഷവേളകളില്‍ തിളങ്ങാന്‍ പാര്‍ട്ടിവെയര്‍ മിഞ്ചികളും ലഭ്യമാണ്.

Back to top button