ആരോഗ്യം (Health)

തൈറോയിഡ് തിരിച്ചറിയുവാനുള്ള പ്രധാനപ്പെട്ട 5 ലക്ഷണങ്ങൾ

തൈറോയിഡ് രോഗം ആദ്യമേ തിരിച്ചറിഞ്ഞാൽ എളുപ്പം മാറ്റാനാകും. തൈറോയിഡ് തിരിച്ചറിയുവാനുള്ള പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ക്ഷീണം, അലസത, അമിതമായ ഉറക്കം, അമിതഭാരം, മലബന്ധം, ആർത്തവത്തിലെ ക്രമക്കേടുകൾ എന്നിവയെല്ലാം തൈറോയിഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഹെപ്പർ തൈറോയിഡിസത്തിൽ ശരീരം മെലിഞ്ഞുവരിക, ക്ഷീണം, നെഞ്ചിടിപ്പ്, വിയർപ്പ്, വിശപ്പ്, കണ്ണുകൾ തള്ളിവരിക, ഇതെല്ലാം പ്രധാന ലക്ഷണങ്ങളാണ്.
ശബ്ദത്തിലെ വ്യതിയാനം, ചുമയും ശ്വാസംമുട്ടലും, ഭക്ഷണമിറക്കാൻ തടസം ഇതെല്ലാം തൈറോയിഡ് ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണങ്ങളാകാം.

ഒന്ന്.
എപ്പോഴും ഉത്കണ്ഠയും വിഷാദവും ഉണ്ടാവുക. മാനസിക സമ്മർദ്ദം കാരണം ജോലി ചെയ്യാൻ താൽപര്യമില്ലാതിരിക്കുക. ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണം ഹൈപ്പർതൈറോയിഡിസമാണ്.

രണ്ട്.
രാവിലെ ഉണരുമ്പോഴേ ക്ഷീണം തോന്നുക. രാത്രി എട്ട് പത്ത് മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും.

മൂന്ന്.
ക്രമം തെറ്റിയ ആർത്തവം, നേരിയ രക്തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് രോഗം വന്ധ്യതയ്ക്ക് കാരണമാകാം. തൈറോയിഡ് ഹോർമോൺ കൂടിയാൽ അബോർഷനുള്ള സാധ്യത കൂടുതലാണ്.

നാല്.
കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോൾ അസ്വാസ്ഥ്യം, കഴുത്തിൽ മുഴപോലെ കാണുക, അടഞ്ഞ ശബ്ദം എന്നിവയെല്ലാം തൈറോയിഡ് പ്രശ്നങ്ങളുടെ സൂചനകളാണ്.

അഞ്ച്.
അച്ഛനോ അമ്മയ്ക്കോ അല്ലെങ്കിൽ സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്ഡ് ഉണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാധ്യതയുണ്ട്.

Tags
Back to top button