പാളയം പച്ചക്കറി മാർക്കറ്റ് മാറ്റുന്നതിൽ പ്രതിഷേധവുമായി വ്യാപാരികൾ

പ്രതിഷേധങ്ങളുടെ ഭാഗമായി അടുത്ത ദിവസം 24 മണിക്കൂർ ഹർത്താൽ ആചരിക്കാൻ പാളയത്തെ വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷന്റ യോഗത്തിൽ തീരുമാനിച്ചു.

കോഴിക്കോട്ടെ പാളയം പച്ചക്കറി മാർക്കറ്റ് മാറ്റുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി അടുത്ത ദിവസം 24 മണിക്കൂർ ഹർത്താൽ ആചരിക്കാൻ പാളയത്തെ വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷന്റ യോഗത്തിൽ തീരുമാനിച്ചു. കോർപ്പറേഷന്റെ നടപടിക്ക് എതിരെ ഹൈകോടതിയെ സമീപിക്കാനും വ്യാപാരികൾ തീരുമാനിച്ചു.

നാലര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റാണ് വെറും രണ്ട് ഏക്കറിൽ താഴെ മാത്രം ഉള്ള കല്ലുത്താൻ കടവിലേക്ക് മാറ്റാൻ കോർപ്പറേഷൻ ശ്രമിക്കുന്നത് .ഇതിന് എതിരെ തുടക്കം മുതൽ വ്യാപരികൾ പ്രതിഷേധവുമായി രംഗത്ത് ഉണ്ട്.

എന്നാൽ ഏറ്റവും ഒടുവിൽ ഒരു വർഷം കൊണ്ട് പച്ചക്കറി മാർക്കറ്റ് മാറ്റാനുള്ള തീരുമാനം വന്നതോടെയാണ് പരസ്യമായുള്ള പ്രതികരണങ്ങൾക്കും,പ്രതിഷേധ പരിപാടികളിലേക്കും വ്യാപരികൾ കടക്കുന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button