ദേശീയം (National)

ഹൈദരാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

ഹുന്ദ്രി ഇൻറർസിറ്റി എക്സ്പ്രസും ഹൈദരാബാദ് ലോക്കൽ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്.

ഹൈദരാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. കച്ചെഗൗഡ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഹുന്ദ്രി ഇൻറർസിറ്റി എക്സ്പ്രസും ഹൈദരാബാദ് ലോക്കൽ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോക്കോപൈലറ്റ് ട്രെയിനുകൾക്കിടയിൽ കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

സിഗ്നൽ പ്രശ്നമാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നിൽ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതർക്ക് നിർദേശം നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

Tags
Back to top button