ത്രാലില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

ന്യൂഡല്‍ഹി: ജമ്മു കശ്‍മീരിലെ ത്രാലില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കശ്‍മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലിലാണ് വ്യാഴാഴ്‍ച ഭീകരാക്രമണമുണ്ടായത്.

ത്രാലിലെ ബസ് സ്റ്റാന്‍റില്‍ തീവ്രവാദികള്‍ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

കശ്‍മീരിലെ മുതിര്‍ന്ന മന്ത്രിയായ നയീം അഖ്‍തര്‍ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യം തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Back to top button