സംസ്ഥാനം (State)

വാഹനങ്ങളുടെ രജിസ്റ്റർ നമ്പറുകൾ ഇടത് വശത്ത് പൂജ്യം ചേർത്ത് നാലക്കമാക്കി രേഖപ്പെടുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ.

സംസ്ഥാന മോട്ടോർ വാഹനവകുപ്പ് കേന്ദ്രീകൃത സോഫ്റ്റ്വെയറായ വാഹനിലേക്ക് മാറുന്നതിന് അനുബന്ധിച്ചാണ് ഈ മാറ്റം.

നാലക്കങ്ങളിൽ കുറവ് രജിസ്റ്റർ നമ്പറുള്ള വാഹനങ്ങളുടെ രജിസ്റ്റർ നമ്പറുകൾ ഇടത് വശത്ത് പൂജ്യം ചേർത്ത് നാലക്കമാക്കി രേഖപ്പെടുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. സംസ്ഥാന മോട്ടോർ വാഹനവകുപ്പ് കേന്ദ്രീകൃത സോഫ്റ്റ്വെയറായ വാഹനിലേക്ക് മാറുന്നതിന് അനുബന്ധിച്ചാണ് ഈ മാറ്റം.

ഉദാഹരണമായി KL 01-25 എന്നാണ് നമ്പറെങ്കിൽ അത് KL 01-0025 എന്നാണ് നൽകേണ്ടത്. ഒന്നേക്കാൽ കോടിയോളം വാഹനങ്ങളുടെ വിവരങ്ങളാണ് പുതിയ സോഫ്റ്റ്വെയറിലേക്ക് മാറ്റാനുള്ളത്.

വാഹനിലേക്ക് മാറ്റിയ വാഹനങ്ങളുടെ വിവരങ്ങൾ parivahan.gov.in എന്ന വെബ്സൈറ്റിലുണ്ട്.

Tags
Back to top button