പശ്ചിമബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മിന്നുന്ന നേട്ടം

ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും തൃണമൂൽ വിജയമുറപ്പിച്ച് കഴിഞ്ഞു.

പശ്ചിമബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മിന്നുന്ന നേട്ടം. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും തൃണമൂൽ വിജയമുറപ്പിച്ച് കഴിഞ്ഞു. കലിയാഗഞ്ജ് നിയമസഭാ സീറ്റിൽ തൃണമൂലിന്റെ കമൽ ചന്ദ്രസർക്കാർ ജയിച്ചു. ബി.ജെ.പിയേക്കാൾ 2000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൃണമൂൽ സ്ഥാനാർത്ഥി ജയിച്ചു കയറിയത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടെ സി.പി.എം – കോൺഗ്രസ് സഖ്യം മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.

രാവിലെ എട്ട് മണിയ്ക്ക് തന്നെ വോട്ടെണ്ണൽ തുടങ്ങി. തിങ്കളാഴ്ച വോട്ടെണ്ണലിനിടെ, ബി.ജെ.പി സ്ഥാനാർത്ഥി ആക്രമിക്കപ്പെട്ടെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button