മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡൽഹി: മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്ന ക്രിമിനൽ കുറ്റമാക്കുന്ന ഓഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ലോക്‌സഭ നേരത്തെ ബില്ല് പാസാക്കിയിരുന്നു. രാജ്യസഭയിൽ ബില്ല് പാസായിരുന്നില്ല. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നവർക്ക് മൂന്ന് വർഷം തടവും പിഴയും ശിക്ഷ നൽകും.

ലോക്‌സഭയിൽ പ്രതിപക്ഷം കൊണ്ട് വന്ന ഭേദഗതികൾ തള്ളിയാണ് ബില്ല് പാസാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 22നാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്. ഇത് സംബന്ധിച്ച നിയമം ആറു മാസത്തിനുള്ളിൽ കൊണ്ട് വരണമെന്ന് സുപ്രീം കോടതി ഉത്തരവിൽ അന്ന് നിർദേശിച്ചിരുന്നു.

Back to top button