യുവതി പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നൽകാത്ത പശ്ചാത്തലത്തിൽ ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് തൃപ്തി ദേശായി

പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും യുവതി പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിയിരുന്നില്ല, ഇതിന്റെ പശ്ചാത്തലത്തിലാണ് തൃപ്തിയുടെ പ്രതികരണം.

യുവതി പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നൽകാത്ത പശ്ചാത്തലത്തിൽ ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി. പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും യുവതി പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് തൃപ്തിയുടെ പ്രതികരണം.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ തൃപ്തി ദേശായി ശബരിമല ദർശനത്തിന് പുറപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് ദർശനം നടത്താൻ സാധിക്കാതെ വന്നതോടെ തൃപ്തിക്ക് മടങ്ങേണ്ടി വന്നിരുന്നു.

ശബരിമല പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Tags
Back to top button