സംസ്ഥാനം (State)

ശബരിമല ദർശനത്തിന് വീണ്ടും വരുമെന്ന് തൃപ്തി ദേശായി.

തങ്ങൾ അയ്യപ്പഭക്തരാണെന്നും ആക്ടിവിസത്തിന് എത്തിയതല്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമല ദർശനം നടത്താതെ തൃപ്തി ദേശായി മടങ്ങി. തങ്ങൾ അയ്യപ്പഭക്തരാണെന്നും ആക്ടിവിസത്തിന് എത്തിയതല്ലെന്നും തൃപ്തി ദേശായി പറഞ്ഞു. വീണ്ടും വരുമെന്നും തൃപ്തി ദേശായി പറഞ്ഞു.

എന്നാൽ തൃപ്തിയുടെ സംഘത്തിലെ ഒരാൾ മടങ്ങിയില്ല. ഭവന്ത സരസ്വതിയാണ് മടങ്ങാതിരുന്നത്. ഇന്ന് വൈകീട്ട് 7.55നാണ് ഇവർ ഡൽഹിക്ക് മടങ്ങുന്നത്. ഇവരെ പോലീസ് സംരക്ഷണത്തിൽ കൊച്ചിയിൽ താമസിപ്പിച്ചിരിക്കുകയാണ്. തൃപ്തിയുടെ സംഘത്തിൽ നിന്ന് അഞ്ച് പേരാണ് മടങ്ങിയത്.

അതേസമയം, ശബരിമലയിൽ പോകുമെന്ന ഉറച്ച നിലപാടിലാണ് ബിന്ദു അമ്മിണി. തന്നെ ആക്രമിച്ച സംഘപരിവാർ പ്രവർത്തകനെതിരെ യു.എ.പി.എ ചുമത്തണമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

Tags
Back to top button