ആരോഗ്യം (Health)

കാൻസർ സാധ്യത കുറയ്ക്കാൻ ഈ 5 കാര്യങ്ങൾ ശീലമാക്കുക

നമ്മുടെ ദിനചര്യകൾ, ജീവിതശൈലി ഇവയിലെ നിഷ്കർഷത കൊണ്ട് കാൻസറിനെ പടിക്കു പുറത്തുനിർത്താം.

ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് ആളുകളുടെ മരണകാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിന്. ആറിൽ ഒരാൾക്ക് ഇന്ന് കാൻസർ സാധ്യത തള്ളിക്കളയാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ എങ്ങനെയാണ് കാൻസർ ഭീതിയിൽ നിന്നും രക്ഷനേടുക?. അതിനുത്തരം നമ്മുടെ കൈയിൽ തന്നെയുണ്ട്. നമ്മുടെ ദിനചര്യകൾ, ജീവിതശൈലി ഇവയിലെ നിഷ്കർഷത കൊണ്ട് കാൻസറിനെ പടിക്കു പുറത്തുനിർത്താം.

ഈ പറയുന്ന അഞ്ചു കാര്യങ്ങൾ ശീലിച്ചാൽ കാൻസർ സാധ്യത നന്നേ കുറയ്ക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. അത് എന്താണെന്നു നോക്കാം.

വെയ്റ്റ് ലിഫ്റ്റിങ് – മെഡിക്കൽ ആൻഡ് സയൻസ്, സ്പോർട്സ് ആൻഡ് എക്സസൈസ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നത് വെയ്റ്റ് ലിഫ്റ്റിങ് പതിവായി ചെയ്യുന്നതു വഴി കോളൻ കാൻസർ സാധ്യത ഇല്ലാതാക്കാം എന്നാണ്. ഇൻസുലിൻ, ഗ്ലുക്കോസ് ബാലൻസ് നിലനിർത്താനും ഷുഗർ ലെവൽ ക്രമപ്പെടുത്താനും ഇത് സഹായിക്കും. കിഡ്നി കാൻസർ സാധ്യതയും കുറയ്ക്കാൻ വെയ്റ്റ് ലിഫ്റ്റിങ് വഴി സാധിക്കും.

ഇഞ്ചി, വെളുത്തുള്ളി – ഇന്ത്യക്കാരുടെ ആഹാരശീലങ്ങളിൽ ഉള്ളിയും വെളുത്തുള്ളിയും എപ്പോഴുമുണ്ട്. സ്താനാർബുദം തടയാൻ 67% വരെ ഇവയ്ക്ക് സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവ ഒരിക്കലും ഉപേക്ഷിക്കണ്ട.

വെള്ളം – വെള്ളം കുടിച്ചില്ലെങ്കിൽ എപ്പോൾ രോഗം വന്നെന്നു ചോദിച്ചാൽ മതിയല്ലോ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ വെള്ളം കുടി നല്ലതാണ്. ബ്ലാഡർ കാൻസർ സാധ്യത ഒഴിവാക്കാൻ വെള്ളത്തെതന്നെ ആശ്രയിക്കാം.

അത്താഴം – ഉറങ്ങാൻ പോകുന്നതിനു കുറഞ്ഞത് രണ്ടുമണിക്കൂർ മുൻപേ ആഹാരം കഴിക്കുക. ഇത് കാൻസർ സാധ്യത 20% കുറയ്ക്കുന്നു. ഉറക്കത്തിലും ശരീരം ദഹനത്തിനായി പ്രവർത്തിക്കുന്നത് ഒട്ടും നന്നല്ല. ബ്രസ്റ്റ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ തടയാൻ ഈ ശീലം പാലിക്കുക.

സൺപ്രൊട്ടക്ഷൻ – അന്തരീക്ഷത്തിൽ ചൂട് കൂടി വരികയാണ്, അതുകൊണ്ട് തന്നെ ഹാനീകരമായ അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാനുള്ള സാധ്യത ഏറെ. ചർമാർബുദം ഇന്ന് കൂടി വരികയാണ്. ഇതിനെ തടയാൻ വെയിലത്ത് പോകുമ്പോൾ നല്ലൊരു സൺപ്രൊട്ടക്ഷൻ ക്രീം ഉപയോഗിക്കുക.

Tags
Back to top button