കുറ്റകൃത്യം (Crime)

തൃശൂരിൽ 40 ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ

കാരമുക്ക് പള്ളിക്ക് സമീപത്ത് വച്ചാണ് സ്കൂട്ടറിൽ കള്ളനോട്ടുമായി വന്ന ഇരുവരേയും പോലീസ് പിടികൂടിയത്.

തൃശൂർ കാഞ്ഞാണി കാരമുക്കിൽ വൻ കള്ളനോട്ട് വേട്ട. 40 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പോലീസ് പിടിച്ചത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുമായി രണ്ട് പേർ പോലീസിന്റെ പിടിയിലായത്. ചാവക്കാട് എടക്കഴിയൂർ എറച്ചാം വീട്ടിൽ നിസാർ, എടക്കഴിയൂർ കണ്ണംകിലകത്ത് ജവാഹിർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാരമുക്ക് പള്ളിക്ക് സമീപത്ത് വച്ചാണ് സ്കൂട്ടറിൽ കള്ളനോട്ടുമായി വന്ന രണ്ടു പേരെ 2000 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടികൂടിയത്.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസ്, സി.ഐ പി.കെ മനോജ് കുമാർ, ക്രൈംബ്രാഞ്ച് എസ്.ഐ മുഹമ്മദ് റാഫി, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കുടുക്കിയത് കൂടുതൽ പേര് കള്ളനോട്ട് സംഘത്തിലുണ്ടോ എന്നത് പോലീസ് പരിശോധിച്ചു വരികയാണ്.

Tags
Back to top button