മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് രണ്ട് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.

കൊല്ലപ്പെട്ട യുവതി കന്യാകുമാരി സ്വദേശിനിയാണ്. മറ്റൊരാൾ ചെന്നൈ സ്വദേശി അരവിന്ദാണ്.

മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് രണ്ട് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.. യുവതിയുടെ മൃതദേഹം കന്യാകുമാരി സ്വദേശിനി അജിതയുടേതാണെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടവരിൽ മറ്റൊരാൾ ചെന്നൈ സ്വദേശി അരവിന്ദാണ്. മൃതദേഹം കാണാൻ ബന്ധുക്കൾ നാളെ രാവിലെ കേരളത്തിലെത്തുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

കൊല്ലപ്പെട്ട നാല് മാവോയ്സ്റ്റുകളിൽ മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. നാല് മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മരണം അകലെ നിന്നുള്ള വെടിയേറ്റാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട നാല് പേർക്ക് നേരേയും വെടിയുതിർത്തത് നിശ്ചിത ദൂരപരിധിക്ക് പുറത്തു നിന്നാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരിക്കുന്നത്. അവസാനം പോസ്റ്റ്മോർട്ടം നടത്തിയ മണിവാസകന്റെ ശരീരത്തിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. ശിരസിലാണ് ഒരു വെടിയുണ്ട ഉണ്ടായിരുന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button