സംസ്ഥാനം (State)

കണ്ണൂർ ചക്കരക്കല്ലിൽ രണ്ട് വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അപ്പക്കടവ് സ്വദേശി അഞ്ജലി അശോകൻ, തലമുണ്ട സ്വദേശിനി ആദിത്യ സതീന്ദ്രൻ എന്നിവരാണ് മരിച്ചത്.

കണ്ണൂർ ചക്കരക്കല്ലിൽ രണ്ട് വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അപ്പക്കടവ് സ്വദേശി അഞ്ജലി അശോകൻ, തലമുണ്ട സ്വദേശിനി ആദിത്യ സതീന്ദ്രൻ എന്നിവരാണ് മരിച്ചത്.

ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റിസ് വിഭാഗം വിദ്യാർത്ഥികളാണ് ഇരുവരും. അഞ്ജലിയുടെ വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ശനിയാഴ്ച വൈകീട്ട് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. മൃതദേഹങ്ങൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ചക്കരക്കല്ല് പോലീസ് അന്വേഷണം ആരംഭിച്ചു.

Tags
Back to top button