സ്റ്റീവ് സ്‍മിത്തിന്‍റെ സ്വപ്‍ന ടീമില്‍ രണ്ടുപേര്‍ മാത്രമാണ് ഇന്ത്യയില്‍നിന്ന്.

കൊല്‍ക്കത്ത: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്‍മിത്തിന്‍റെ സ്വപ്‍ന ടീമില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ഇല്ല.

ഓസ്ട്രേലിയക്കാരുടെ പേടിസ്വപ്‍നമായിരുന്ന ഹര്‍ഭജന്‍ സിങ്ങും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മാത്രമാണ് ഇന്ത്യയില്‍നിന്ന് സ്‍മിത്തിന്‍റെ സ്വപ്‍ന ടീമില്‍ ഇടംപിടിച്ചത്.

കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിനു മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുമ്പോളാണ് സ്‍മിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോഹ്‍ലിയുമായി വ്യക്തിപരമായ പ്രശ്‍നങ്ങളില്ലെന്നും സ്‍മിത്ത് വെളിപ്പെടുത്തി.

നിലവിലെ ഇന്ത്യന്‍ ടീം വളരെ ഫിറ്റ് ആണെന്നും അതില്‍ അവരുടെ ഊര്‍ജ്ജം കളിക്കളത്തില്‍ പ്രകടമാണെന്നും സ്‍മിത്ത് പറഞ്ഞു.

 വിരാട് കോഹ്‍ലി മികച്ച കളിക്കാരനും ക്യാപ്‍റ്റനുമാണ്. ടീമിനുവേണ്ടി അദ്ദേഹം ചെയ്യുന്നത് ഗംഭീര പ്രകടനമാണ്.
തനിക്ക് കോഹ്‍ലിയുമായി വ്യക്തിപരമായ പ്രശ്‍നങ്ങള്‍ ഇല്ലെന്നും സ്‍മിത്ത് പറഞ്ഞു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കളിക്കളത്തിലെ പോരാട്ടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പരമ്പര ജയിക്കുക എന്നതാണ് ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു സ്‍മിത്തിന്‍റെ മറുപടി.
സ്‍മിത്തിന്‍റെ 100ാം ഏദിനമാണിത്.
advt
Back to top button