സംസ്ഥാനം (State)

വയനാട്ടിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി യുവാക്കളെ ഇടിച്ച ശേഷം റോഡിലൂടെ 30 മീറ്ററോളം ദൂരം വലിച്ചിഴച്ചു.

വയനാട് മേപ്പാടി കാപ്പംകൊല്ലിയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികരായ കൊയിലാണ്ടി നെച്ചാട് സ്വദേശി നിസാം, പേരാമ്പ്ര പാറമ്മൽ സ്വദേശി അസ്ലം എന്നിവരാണ് മരിച്ചത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി യുവാക്കളെ ഇടിച്ച ശേഷം റോഡിലൂടെ 30 മീറ്ററോളം ദൂരത്തേക്ക് വലിച്ചിഴച്ചു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.

Tags
Back to top button