സുഷമാ സ്വരാജ് ഇന്ന് രാത്രി യുഎൻ പൊതു സഭയെ അഭിസംബോധന ചെയ്യും.

വാഷിങ്‍ടണ്‍: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്ന് രാത്രി യുഎൻ പൊതു സഭയെ അഭിസംബോധന ചെയ്യും.

തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം, യുഎൻ രക്ഷാ സമിതിയുടെ നവീകരണം തുടങ്ങിയ വിഷയങ്ങള്‍ സുഷമ സഭയില്‍ പരാമര്‍ശിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇത് രണ്ടാം തവണയാണ് സുഷമ തുടര്‍ച്ചയായി യുഎൻ പൊതുസഭയില്‍ സംസാരിക്കുന്നത്. ഇത്തവണയും മുന്‍പത്തേതുപോലെ ഹിന്ദിയിലാകും പ്രസംഗം.

കഴിഞ്ഞ ഞായറാഴ്‍ച ന്യൂയോര്‍ക്കിലെത്തിയ സുഷമ വെള്ളിയാഴ്‍ച കാര്യമായി സമയം ചിലവഴിച്ചത് തന്‍റെ പ്രസംഗത്തിന് അന്തിമ രൂപം നല്‍കാനാണ്.

വെള്ളിയാഴ്‍ച സുഷമ അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്‍സണുമായി കൂടിക്കാഴ്‍ച നടത്തി.

തീവ്രവാദം, എച്ച്-1 ബി വിസ എന്നിവയെപ്പറ്റി ഇരുവരും ചര്‍ച്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്‍തതായാണ് വിവരം.

advt
Back to top button