യു.പി സർക്കാറിന്​ 100 ദിനം; പ്രവർത്തനങ്ങളിൽ താൻ സംതൃപ്​തനാണെന്ന്​ യോഗി ആദിത്യനാഥ്​.

ലക്​നോ: ഉത്തർ പ്രദേശ്​ സർക്കാറി​​െൻറ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ താൻ സംതൃപ്​തനാണെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​.

അടിസ്​ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ക്രമസമാധാന പാലനത്തിനും ത​​െൻറ സർക്കാർ നല്ല പരിഗണന നൽകിയിട്ടു​ണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

ഒരു സംസ്​ഥാനത്തി​​െൻറ വികസനത്തിന്​ 100 ദിവസം തീരെ അപര്യാപ്​തമാണ്​.

എന്നാൽ സംസ്​ഥാനത്തെ വികസനത്തി​​െൻറ വഴിയെ നയിക്കുന്നതിന്​ തുടക്കം കുറിക്കാൻ ഇൗ ദിവസങ്ങൾ ​െകാണ്ട്​ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആദിത്യനാഥും രണ്ട്​ ഉപമുഖ്യമന്ത്രിമാരും 44 മന്ത്രിമാരും ചേർന്നാണ്​ സംസ്ഥാന ഭരണം നടത്തുന്നത്​.

സമൂഹത്തിൽ എല്ലാവർക്കും വേണ്ടിയാണ്​ സർക്കാർ  പ്രവർത്തിക്കുന്ന​െതന്നും പക്ഷഭേദം കാണിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Back to top button