യു.എ.പി.എ അറസ്റ്റ്: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് തുടർക്കസ്റ്റഡി ആവശ്യപ്പെടാൻ സാധ്യത.

കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് തുടർക്കസ്റ്റഡി ആവശ്യപ്പെടാൻ സാധ്യത.

അതിനിടെ ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസം ഇരുവരെയും കോഴിക്കോട് എത്തി ചോദ്യം ചെയ്തു. എന്നാൽ ഇരുവരും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നാണ് സൂചന.

അതേസമയം നിലവിലുള്ള അന്വേഷണ സംഘത്തെ വിപുലപ്പെടുത്താനും ആലോചന. നാളെ നടക്കുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. പോലീസ് റെയ്ഡിൽ പിടിച്ചെടുത്ത ലഘുലേഖകളോ പുസ്തകങ്ങളോ യു.എ.പി.എ നിയമം ചുമത്താൻ മാത്രം ഗൗരവമുള്ളതല്ലെന്നും ‘മാവോയിസം സിന്ദാബാദ്’ എന്ന് വിളിക്കുന്നത് യു.എ.പി.എ ചുമത്താൻ കഴിയുന്ന കുറ്റമല്ലെന്നും ആണ് പ്രതികളുടെ വാദം. ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button