യു.എ.പി.എ കേസ് വാളയാർ മറയ്ക്കാൻ; വിമർശനവുമായി ജോയ് മാത്യു.

സർക്കാർ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് വിദ്യാർഥികൾക്കെതിരേ യു.എ.പി.എ ചുമത്തിയ പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. സംസ്ഥാനത്ത് നടക്കുന്നത് പോലീസ് രാജാണെന്നും യു.എ.പി.എ കേസ് വാളയാർ മറയ്ക്കാനുള്ള തന്ത്രമാണെന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.

“പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയും വാളയാറിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലെ ജനരോഷവും കേസും മറയ്ക്കാനാണ് യു.എ.പി.എ കേസ്. സർക്കാർ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്”- ജോയ് മാത്യു പറഞ്ഞു.

കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലും ജോയ് മാത്യു സർക്കാരിനെ വിമർശിച്ചിരുന്നു. വനത്തിനുള്ളിൽ ഒരാവശ്യവുമില്ലാതെ ഒളിച്ചിരുന്ന മാവോയിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിലൂടെ വെടിവച്ചുകൊന്ന കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് ജോയ് മാത്യു തൻ്റെ ഫേസ്ബുക്കിൽ പേജിൽ കുറിച്ചത്.

Tags
Back to top button