ദേശീയം (National)

താൻ ഇപ്പോഴും പിന്തുടരുന്നത് ഹിന്ദുത്വ ആശയം തന്നെയാണെന്ന് ഉദ്ധവ് താക്കറെ.

മഹാരാഷ്ട്ര നിയമസഭയിലാണ് ഉദ്ധവ് താക്കറെ തന്റെ നയം വ്യക്തമാക്കിയത്.

ഞാനിപ്പോഴും ഹിന്ദുത്വവാദിയാണ്, അതുവിട്ട് ഒന്നുമില്ല’; മഹാരാഷ്ട്ര നിയമസഭയിലാണ് ഉദ്ധവ് താക്കറെ തന്റെ നയം വ്യക്തമാക്കിയത്. താൻ ഇപ്പോഴും പിന്തുടരുന്നത് ഹിന്ദുത്വ ആശയം തന്നെയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോൺഗ്രസിനും എൻ.സി.പിയ്ക്കുമൊപ്പം സർക്കാർ രൂപീകരിച്ചതിനു പിന്നാലെയാണ് താക്കറെയുടെ പ്രഖ്യാപനം.

താൻ പിന്തുടരുന്നത് ഹിന്ദുത്വ ആശയം തന്നെയാണെന്നും അത് മാറിയിട്ടില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര നിയമസഭയിലാണ് മഹാ വികാസ് അഘാഡി നേതാവ് നയം വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തന്റെ സുഹൃത്ത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ ഫഡ്നാവിസിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഞാൻ എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ സുഹൃത്തായിരിക്കും. ഞാൻ ഇപ്പോഴും ഹിന്ദുത്വ ആശയത്തിലാണ് വിശ്വസിക്കുന്നത്, ഒരിക്കലും അത് ഉപേക്ഷിക്കുകയില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഞാനൊരിക്കലും സർക്കാരിനെ വഞ്ചിട്ടില്ല’ ഉദ്ധവ് താക്കറെ നിയമസഭയിൽ പറഞ്ഞു.

Tags
Back to top button