മഹാരാഷ്ട്രയുടെ 28ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു.

ദാദറിലെ ശിവാജി പാർക്കിലായിരുന്നു ചടങ്ങ്. ഗവർണർ ഭഗത്_സിംഗ് കോഷിയാരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു

മഹാരാഷ്ട്രയുടെ 28ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ദാദറിലെ ശിവാജി പാർക്കിലായിരുന്നു ചടങ്ങ്. ഗവർണർ ഭഗത്_സിംഗ് കോഷിയാരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിരവധിയാളുകൾ ശിവജി പാർക്കിൽ എത്തിയിട്ടുണ്ട്.

താക്കറെ കുടുംബത്തിലെ ഒരംഗം ആദ്യമായി മുഖ്യമന്ത്രി ആകുന്നു എന്നതും ഉദ്ധവ് താക്കറെയുടെ സ്ഥാനലബ്ദിയെ ശ്രദ്ധേയമാക്കുന്നു. മന്ത്രിസഭയുടെ ഘടന സംബന്ധിച്ച കാര്യത്തിൽ ഘടക കക്ഷികൾ തമ്മിൽ ധാരണ രൂപപ്പെട്ടിട്ടുണ്ട്. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദത്തിന് പുറമേ 15 മന്ത്രിമാർ ഉണ്ടാവും. കോൺഗ്രസിന് സ്പീക്കർ പദവിയും 13 മന്ത്രിമാരും, എൻ.സി.പിക്ക് ഉപമുഖ്യമന്ത്രി പദവും 13 മന്ത്രിമാരും എന്നാണ് ഇപ്പോൾ മുന്നണിയിൽ രൂപപ്പെട്ടിരിക്കുന്ന ധാരണ.

എൻ.സി.പിയിലേക്ക് മടങ്ങിവന്ന അജിത്പവാറിനെ ഉപമുഖ്യമന്ത്രി ആക്കുന്ന കാര്യത്തിൽ ശിവസേനയും എൻ.സി.പിയും തമ്മിൽ ഇതുവരെ ധാരണ രൂപപ്പെട്ടിട്ടില്ല.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button