മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും.

288 അംഗ സഭയിൽ 162 എം.എൽ.എമാരുടെ പിന്തുണ ഉണ്ടെന്നാണ് സഖ്യത്തിന്റെ അവകാശവാദം.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും. 288 അംഗ സഭയിൽ 162 എം.എൽ.എമാരുടെ പിന്തുണ ഉണ്ടെന്നാണ് സഖ്യത്തിന്റെ അവകാശവാദം. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആണ് വിശ്വാസപ്രമേയം ഉദ്ധവ് താക്കറെ അവതരിപ്പിക്കുക.
അടുത്ത ചൊവ്വാഴ്ചയ്ക്കു മുൻപ് ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ ഭഗത്സിംഗ് കോഷിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു നൽകിയിരിക്കുന്ന നിർദേശം. എന്നാൽ അതുവരെ വൈകിപ്പിക്കേണ്ടെന്ന് മുന്നണിയിൽ ധാരണ ആകുകയായിരുന്നു.

288 അംഗ നിയമസഭയിൽ ശിവസേന – എൻ.സി.പി – കോൺഗ്രസ് കക്ഷികൾക്ക് 154 എം.എൽ.എമാരാണുള്ളത്. കൂടാതെ പ്രഹാർ ജനശക്തി പാർട്ടി, എസ്.പി, സ്വാഭിമാൻ പക്ഷ, സ്വതന്ത്രർ എന്നിവരുടെയും പിന്തുണയുണ്ടെന്നു ത്രികക്ഷി സഖ്യം അവകാശപ്പെടുന്നു.

162 അംഗങ്ങളുടെ പിന്തുണ സർക്കാരിന് ലഭിക്കും എന്ന് സഖ്യം അവകാശപ്പെട്ടു. പ്രത്യേക നിയമസഭാ സമ്മേളനത്തിനായി എൻ.സി.പി എം.എൽ.എ ദിലീപ് വാൽസെ പാട്ടീലിനെ പ്രൊടെം സ്പീക്കറായി തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 105 സീറ്റുകളുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്.

Back to top button