രാഷ്ട്രീയം (Politics)

പ്രിയങ്കാ ഗാന്ധി കള്ളന്റെ ഭാര്യ; കേന്ദ്ര മന്ത്രി ഉമാ ഭാരതി.

പ്രിയങ്കാ ഗാന്ധി കള്ളന്റെ ഭാര്യ; കേന്ദ്ര മന്ത്രി ഉമാ ഭാരതി.

ദർഗ്: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കള്ളന്റെ ഭാര്യയെന്ന അധിക്ഷേപവുമായി കേന്ദ്ര മന്ത്രി ഉമാ ഭാരതി. പ്രിയങ്കയെ ജനം കാണുന്നത് കള്ളന്റെ ഭാര്യയായിട്ടാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ അവർ ഒരു ചലനവും സൃഷ്ടിക്കാൻപോകുന്നില്ലെന്നും ഉമാഭാരതി പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് അഴിമതി കേസിൽ പ്രതിയാണെന്നും അവർ പറഞ്ഞു. വാരണാസിയിൽ പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചേക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഉമാ ഭാരതി.

ഇതൊരു ജനാധിപത്യ രാജ്യമാണ്. ആർക്കും ഏത് മണ്ഡലത്തിൽനിന്നുവേണമെങ്കിലും ആർക്കെതിരെയും മത്സരിക്കാൻ കഴിയുമെന്ന് ഉമാഭാരതി പറഞ്ഞു.

Tags
Back to top button