ജെ.എൻ.യുവിൽ അധ്യയനം ആരംഭിക്കാൻ സർവകലാശാല അധികൃതരുടെ നിർദേശം.

വിദ്യാർത്ഥി സമരം തുടരുന്ന സാഹചര്യത്തിലാണ് ക്ലാസുകൾ ആരംഭിക്കാനുള്ള സർവകലാശാലയുടെ നിർദേശം.

ജെ.എൻ.യുവിൽ അധ്യയനം ആരംഭിക്കാൻ അധ്യാപകർക്ക് സർവകലാശാല അധികൃതരുടെ നിർദേശം. അടച്ചിട്ട ക്യാമ്പസിലെ എല്ലാ ബ്ലോക്കുകളും തുറന്നിട്ടുണ്ട്. മതിയായ അറ്റൻഡൻസ്, സെമിനാർ, അസൈൻമെന്റ് തുടങ്ങിയവ സമർപ്പിക്കാത്തവരെ ഡിസംബർ 12ന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷ എഴുതിപ്പിക്കില്ലെന്നും സർവകലാശാലയുടെ സർക്കുലറിൽ പറയുന്നു.

ഹോസ്റ്റൽ ഫീസ് വർധനവ് പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി സമരം തുടരുന്ന സാഹചര്യത്തിലാണ് ക്ലാസുകൾ ആരംഭിക്കാനുള്ള സർവകലാശാലയുടെ നിർദേശം.

സമരം അവസാനിപ്പിക്കാൻ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശകൾ പ്രസിദ്ധപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് അൽപ സമയത്തിനകം മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തും.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button