ഫ്രാന്‍സ്, ബ്രിട്ടന്‍ രാജ്യങ്ങളുടെ സഹകരണത്തോടെ സിറിയയില്‍ അമേരിക്ക ആക്രമണം നടത്തുന്നു.

സിറിയയില്‍ അമേരിക്ക ആക്രമണം നടത്തുന്നു.

വാഷിങ്‍ടണ്‍: സിറിയയിലെ രാസായുധ കേന്ദ്രങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തി. സിറിയയുടെ തലസ്ഥാനമായ ദമാസ്‍കസില്‍ വലിയ സ്ഫോടനങ്ങളുണ്ടായതായും വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സ്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ഫ്രാന്‍സ്, ബ്രിട്ടന്‍ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അമേരിക്ക ആക്രമണം നടത്തുന്നത്. കഴിഞ്ഞയാഴ്‍ച്ച വിമത പോരാളികള്‍ക്ക് നേരെ സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടികളുള്‍പ്പെടെ 60 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് വ്യോമാക്രമണം.

ബഷര്‍ അല്‍-അസദിന്‍റെ രാസായുധ സൂക്ഷിപ്പു കേന്ദ്രങ്ങള്‍ മാത്രം ഉന്നംവച്ചായിരിക്കും അമേരിക്കയുടെ വ്യോമാക്രമണമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ടെലിവിഷനിലൂടെ വ്യക്തമാക്കി. ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചാണ് വ്യോമാക്രമണമെന്ന് അമേരിക്കന്‍ പ്രതിരോധവകുപ്പ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

1
Back to top button