അന്തദേശീയം (International)

സൗദിയിലേക്ക് ഇരുന്നൂറ് ട്രൂപ്പ് സൈന്യത്തെ അയക്കുമെന്ന് അമേരിക്ക.

സൗദിയുടെ അഭ്യർത്ഥന പ്രകാരം പ്രതിരോധ രംഗത്ത് സൗദിക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യം.

സൗദിയിലേക്ക് ഇരുന്നൂറ് ട്രൂപ്പ് സൈന്യത്തെ അയക്കുമെന്ന് അമേരിക്ക. മിസൈൽ വിക്ഷേപണ വാഹനങ്ങളും പ്രതിരോധ സംവിധാനങ്ങളും സൈനിക വിന്യാസത്തിനൊപ്പം സൗദിയിലെത്തും.

സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കൻ സൈന്യം സൗദിയിലെത്തുന്നത്. സൗദിയുടെ അഭ്യർത്ഥന പ്രകാരം പ്രതിരോധ രംഗത്ത് സൗദിക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യം. 200 ട്രൂപ്പുകളാണ് ഇതിന്റെ ഭാഗമായി സൗദിയിലെത്തുക.

മിസൈൽ ലോഞ്ചറുകളും പ്രതിരോധ സംവിധാനങ്ങളും ഇതിനൊപ്പമുണ്ടാകും. കോടികൾ ചിലവു വരുന്നതാണ് ഓരോ ആയുധങ്ങളും.

മിസൈൽ വിക്ഷേപണം തിരിച്ചറിയാവുന്ന റഡാറുകളും സ്ഥാപിക്കും. താഡ് സംവിധാനവും സൗദി അമേരിക്കയിൽ നിന്നും വാങ്ങിയിട്ടുണ്ട്.

ബാലിസ്റ്റിക് മിസൈലുകൾ തടയാനാകുന്ന മിസൈൽ പ്രതിരോധ സംവിധാനമാണിത്. ഇതിനു പുറമെ അത്യാധുനിക മിസൈൽ ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും ലോഞ്ചറുകളും സൗദിയിലെത്തും.

Tags
Back to top button