സ്പോട്സ് (Sports)

വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് വിട ചൊല്ലാന്‍ ഒരുങ്ങുന്നു

എക്കാലത്തെയും മികച്ച വേഗതയേറിയ ഓട്ടക്കാരന്‍ എന്ന വിശേഷണവുമായി ഉസൈന്‍ ബോള്‍ട്ട് കരിയര്‍ അവസാനിപ്പിക്കുന്നു.

ലണ്ടനില്‍ ഓഗസ്റ്റ് ആദ്യം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ ബോള്‍ട്ട് വിരമിക്കുകയാണ്.

കഴിഞ്ഞ മൂന്ന് ഒളിമ്പിക് മത്സരങ്ങളും 100, 200 മീറ്ററില്‍ സ്വര്‍ണം അണിഞ്ഞത് ജമൈക്കന്‍ സൂപ്പര്‍താരം ബോള്‍ട്ട് ആണ്.

ലോകചാമ്പ്യന്‍ഷിപ്പ് 2011ല്‍ ഡെയ്‍ഗുവില്‍ നടന്നപ്പോള്‍ 100 മീറ്ററില്‍ അയോഗ്യനായത് കൊണ്ടാണ് തുടര്‍ച്ചയായ നാല് ചാമ്പ്യൻഷിപ്പുകളില്‍ സ്വര്‍ണം എന്ന റെക്കോഡ് ബോള്‍ട്ടിന് നേടാനാകാതെ പോയത്.

ബോള്‍ട്ടിന് ശേഷം ആര് എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. കനേഡിയന്‍ ഓട്ടക്കാരന്‍ ആന്‍ഡ്രെ ഡെ ഗ്രാസ്, ദക്ഷഇണാഫ്രിക്കന്‍ താരങ്ങള്‍ അകാനി സിംബിനെ, താണ്ടോ റോട്ടോ തുടങ്ങിയവര്‍ മികച്ച സമയം കുറിച്ചുട്ടുള്ളവരാണ്.

Back to top button