സംസ്ഥാനം (State)

ഡോ വി സി ഹാരിസ് വാഹനാപകടത്തിൽ അന്തരിച്ചു.

കോട്ടയം: എഴുത്തുകാരനും മഹാത്മഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും ആയ ഡോ വി സി ഹാരിസ് അന്തരിച്ചു.

59 വയസ് ആയിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന അദ്ദേഹം ഇന്നു രാവിലെ 11 മണിയോടെയാണ് മരിച്ചത്.

ഈ മാസം അഞ്ചാം തിയതി ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ കുഴഞ്ഞുവീണ് ആയിരുന്നു അപകടം ഉണ്ടായത്.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിരൂപകൻ, നാടകപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയനായിരുന്നു ഹാരിസ്.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാൽ, വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അദ്ദേഹത്തെ തിരിച്ചെടുക്കുകയായിരുന്നു.

 കണ്ണൂര്‍ എസ് എന്‍ കോളജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലും പഠിച്ച അദ്ദേഹം കോഴിക്കോട് ഫറൂഖ് കോളജിൽ അധ്യാപകൻ ആയിരുന്നു.
Tags
jindal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.