ജയലളിത ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചിരുന്നതായി തോഴി ശശികല.

ജയലളിത ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചിരുന്നതായി

ന്യൂഡല്‍ഹി: ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയിലെ ശുചിമുറിയില്‍ വീണ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചിരുന്നതായി തോഴി ശശികല. എങ്കിലും തന്റെ ബന്ധുവായ ഡോ കെ എസ് ശിവകുമാറിനെ വിളിച്ച് ആംബുലന്‍സ് വീട്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ശശികല പറഞ്ഞു.

ജയലളിതയുടെ മരണം അന്വേഷിക്കുന്ന മുന്‍ ജസ്റ്റിസ് എ അറുമുഖ സ്വാമിക്ക് മുമ്പാകെയാണ് ജയലളിതയുടെ മരണവും ആശുപത്രി വാസവും സംബന്ധിച്ചുളള വിവരങ്ങള്‍ ശശികല ബോധിപ്പിച്ചത്
ഒ പനീര്‍ശെല്‍വവും, എം തമ്പിദുരൈയും അടക്കമുള്ള എഐഎഡിഎംകെ നേതാക്കള്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നുവെന്നും ശശികല വ്യക്തമാക്കി.

മൂന്നു മാസത്തിനിടെയുളള ജയലളിതയുടെ ആശുപത്രി വാസത്തില്‍ തങ്ങളെ കാണാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നാണ് പനീര്‍ ശെല്‍വമടക്കമുളള നേതാക്കള്‍ ആരോപിച്ചിരുന്നത്. എഴുതി തയ്യാറാക്കിയ രേഖയായാണ് ഇക്കാര്യങ്ങള്‍ ശശികല ജസ്റ്റിസിനു കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തിയത്.

ആശുപത്രിവാസത്തിനിടെ നാലു തവണ ജയലളിതയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായും ശശികല പറഞ്ഞു

advt
Back to top button