മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന്, വി.എം.സുധീരൻ.

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് മുൻ കെപിസിസി പ്രസിഡൻറ് വി.എം.സുധീരൻ ആവശ്യപ്പെട്ടു.

അഴിമതിയും അധികാര ദുർവിനിയോഗവും നടത്തിയ തോമസ് ചാണ്ടിക്ക് മന്ത്രിയായി തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭൂമി കയ്യേറ്റമടക്കം നിരവധി ആരോപണങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ഉയർന്നിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻറ് എംഎം ഹസ്സൻ എന്നിവരും നേരത്തെ ചാണ്ടി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.

Back to top button