ദേശീയം (National)

തമിഴ്നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമാക്കി മദ്രാസ്‌ ഹൈക്കോടതി

ചെന്നൈ: ദേശസ്നേഹം വളര്‍ത്താന്‍ തമിഴ്നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ദേ​ശീ​യ ഗീ​ത​മാ​യ വ​ന്ദേ​മാ​ത​രം നി​ർ​ബ​ന്ധ​മാ​ക്കി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​ ഉ​ത്ത​ര​വിട്ടു. തിങ്കള്‍ വെള്ളി ദിവസങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, സ്വകാര്യ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഫാക്ടറികള്‍ തുടങ്ങിയ ഇടങ്ങളില്‍ മാസത്തില്‍ ഒരു തവണയെങ്കിലും വന്ദേമാതരം നിര്‍ബന്ധമാക്കണെന്നും കോടതി നിര്‍ദ്ദേശിക്കുന്നു.
ചെറുപ്പക്കാരില്‍ ദേശസ്‌നേഹം വളര്‍ത്താനാണ് ഇങ്ങനെയൊരു നടപടിയെന്നാണ് കോടതി വിശദീകരണം നല്‍കുന്നത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എം.വി മുരളീധരന്റേതാണ് നിരീക്ഷണം.
ഇത് നമ്മുടെ മാതൃരാജ്യമാണെന്ന സത്യം ഒരോ പൗരനും എല്ലായ്‌പ്പോഴും ഓര്‍ക്കേണ്ടതുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. വന്ദേമാതരം പോലുള്ള ഗാനങ്ങള്‍ ജനങ്ങളില്‍ ആത്മവിശ്വാസം നിറച്ചിട്ടുണ്ടെന്നും ഉത്തരവിലുണ്ട്.

സം​സ്കൃ​തം ആ​ല​പി​ക്കാ​ൻ ബു​ദ്ധി​മു​ട്ടുള്ളവർക്ക് ​വേണ്ടി വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ത​മി​ഴ്, ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും അപ്‌ലോഡ് ചെ​യ്യാ​ൻ പ​ബ്ലി​ക് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ഡ​യ​റ​ക്ട​റോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Back to top button