അഷ്ടദിക്കുകളും പ്രാധാന്യവും

അഷ്ടദിക്പലകരെ കൂടാതെ വീടിന്‍റെ മധ്യത്തില്‍ ബ്രഹ്മാവ്‌ സ്ഥിതിചെയ്യുന്നതായി വിശ്വസിക്കുന്നു.

വടക്കുകിഴക്ക്-ഈശാനന്‍
തെക്കുകിഴക്ക്-അഗ്നി
തെക്കുപടിഞ്ഞാര്‍-അസുരന്‍
വടക്കുപടിഞ്ഞാര്‍-വായു
വടക്ക്-കുബേരന്‍
കിഴക്ക്-ഇന്ദ്രന്‍
പടിഞ്ഞാര്‍-വരുണന്‍
തെക്ക്-യമന്‍

1.വടക്ക്ദിശ:- സബത്തിന്‍റെ അധിപനായ കുബേരന്‍ ആണെ ഈ ദിക്കിന്റെ അധിപന്‍. ദൈവാധീനവും ദൈവീക ശക്തിയും നിലനില്കുന്ന ഈ ദിശ ശുഭദായകമായി കണക്കാക്കുന്നു.

2.കിഴക്കുദിക്ക്:- ഉന്നതിയും സമ്പത്   സമൃദ്ധിയും പ്രദാനം ചെയ്യാന്‍ കഴിവുള്ള ഈ ദിക്കിന ഏറെ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നു. കിഴക്കിന്‍റെ അധിപനായ ദേവേന്ദ്രന്‍ ഉള്‍പ്പെടെ ഒന്‍പതു ദൈവീകശക്തികള്‍ നിലകൊള്ളുന്ന ഈ ദിക്ക് എന്തുകൊണ്ടും മഹത്തരമാണ.

3.തെക്ക്ദിക്ക്:-യാതൊരുവിധ മംഗളകര്‍മങ്ങളും ഈ ദിക്കിനെ അഭിമുഖമായി നിന്നുകൊണ്ട് ചെയ്യാന്‍ പാടുള്ളതല്ല. ഈ ദിക്കിന്റ്റെ അധിപന്‍ യമദേവനാണ്. കൂടാത് ആര്‍ ദൈവീകശക്തികള്‍ കൂടി ഈ ദിക്കില്‍ നിലകൊള്ളുന്നു.

4.പടിഞ്ഞാര്‍:- ജലത്തിന്റ്റെ അധിപനായ വരുണനോടൊപ്പം മറ്റ് എട്ട ദൈവീകശക്തികള്‍ കൂടി നിലകൊള്ളുന്ന ഈ ദിക്ക് നല്ലതാണ് എങ്കിലും ഏറെ ശുഭദായകമല്ല.

5.വടക്കുകിഴക്ക്:- ശ്രീ പരമേശ്വരന്‍ കുടികൊള്ളുന്ന ഈ ദിക്ക് ഈശാന ദിക്ക് എന്നും അറിയപ്പെടുന്നു. ഈശ്വര സാന്നിധ്യം ഏറെയുള്ള ഈ ദിക്ക് ശുഭദായകമാണ്ണ്‍.

6.തെക്കുകിഴക്ക്:- അഗ്നിദേവനാണ് തെക്കുകിഴക്കേ ദിക്കിന്റ്റെ അധിപന്‍. അഗ്നികോണ്‍ എന്നറിയപ്പെടുന്ന ഈ ദിക്ക് അഗ്നി സംബന്ധമായ ഏത് പ്രവര്‍ത്തനത്തിനും വളരെ ഉത്തമമാണ്ണ്‍.

7.വടക്കുപടിഞ്യര്‍:-  വായുദേവന്‍ അധിപനായുള്ള ഈ ദിശയില്‍ വായുവിനെ തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നിര്‍മ്മിതികളും അരുതാത്തതാണ്ണ്‍.

8.തെക്കുപടിഞ്യാര്‍:- അസുരശക്തിവാഴുന്ന ഈ ദിക്കില്‍ യാതൊരുവിധ ശുഭകാര്യങ്ങളും പാടില്ല.

1
Back to top button