കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് വീരേന്ദ്രകുമാർ.

കോഴിക്കോട്: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് എം.പി. വീരേന്ദ്രകുമാർ .

എംപി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിക്ക് നിതീഷ്കുമാർ പിന്തുണ പ്രഖ്യാപിച്ചിച്ചതിന് പിന്നാലെയാണ് വീരേന്ദ്രകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

കോവിന്ദിന് വോട്ടു ചെയ്യില്ലെന്ന് ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാറിനെ അറിയിച്ചിട്ടുണ്ടെന്നും ഇഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ടു ചെയ്യാനാണ് നിതീഷ് കുമാർ നിർദേശിച്ചതെന്നും വീരേന്ദ്രകുമാർ അറിയിച്ചു.

ആർക്ക് വോട്ട് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീരേന്ദ്രകുമാര്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്ന് ജെ.ഡി.യു കേരള ഘടകം ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Back to top button