സംസ്ഥാനത്ത് സവാളയുടേയും ഉള്ളിയുടേയും വില നൂറു രൂപയ്ക്ക് മുകളിൽ

ഒരുകിലോ ഉള്ളിയുടെ ഇന്നത്തെ വില 140 രൂപയാണ്. സവാളയ്ക്ക് 120 രൂപയും.

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സവാളയുടേയും ഉള്ളിയുടേയും വില നൂറുരൂപ കഴിഞ്ഞു. മറ്റ് പച്ചക്കറികൾക്കും വിപണിയിൽ റെക്കോർഡ് വില വർധനവാണ്. ഒരുകിലോ ഉള്ളിയുടെ ഇന്നത്തെ വില 140 രൂപയാണ്. സവാളയ്ക്ക് 120 രൂപയും. ക്യാരറ്റ് കിലോയ്ക്ക് 90 രൂപയാണ് വില. വിപണിയിലെ ഉയർന്നവില കാരണം പലരും പച്ചക്കറി വാങ്ങാതെയാണ് മടങ്ങുന്നത്.

സവാളയ്ക്ക് മാത്രമല്ല 165 രൂപ വിലയുണ്ടായിരുന്ന വെളുത്തുള്ളിക്ക് 190 രൂപയാണ് ഇപ്പോൾ വില. തക്കാളിക്ക് 60 ൽ നിന്ന് 70 രൂപയായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്താത്തതും ഇടയ്ക്കിടെയുണ്ടാകുന്ന കനത്ത മഴയുമാണ് വിലക്കയറ്റത്തിന് കാരണമായി കച്ചവടക്കാർ പറയുന്നത്. വിലവർധനവ് സാധാരണക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്.

Back to top button