ദേശീയം (National)

കണ്ണീര്‍ വാര്‍ത്തുകൊണ്ടാണ് പാര്‍ട്ടിയുടെ തീരുമാനം വെങ്കയ്യ കേട്ടത്.

ന്യൂഡല്‍ഹി: ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതിന് അവസാന രൂപം നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഒരാള്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു.

സാക്ഷാല്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡു. കണ്ണീര്‍ വാര്‍ത്തുകൊണ്ടാണ് പാര്‍ട്ടിയുടെ തീരുമാനം വെങ്കയ്യ കേട്ടത്.

പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചശേഷം ബിജെപി വിട്ടുപോകാന്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി തനിക്ക് അമ്മയെപ്പോലെയാണെന്നും വെങ്കയ്യ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

അദ്ദേഹം വികാരാധീനനായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി ഉള്‍പ്പെടെയുള്ളവര്‍ ആശ്വസിപ്പിച്ചു. ഒടുവില്‍ അദ്ദേഹം പാര്‍ട്ടി തീരുമാനം സ്വീകരിക്കുകയായിരുന്നു.

 ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഒരാഴ്‍ച മുന്‍പ് അദ്ദേഹത്തെ സമീപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ 2019 വരെയെങ്കിലും തനിക്ക് മോദിയുടെ കൂടെ പ്രവര്‍ത്തിക്കണമെന്നും അതിനുശേഷം രാഷ്ട്രീയ സന്യാസമാണ് തന്‍റെ പദ്ധതിയെന്നും അദ്ദേഹം നേതൃത്വത്തോട് വ്യക്തമാക്കിയത്.

ഒടുവില്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് നായിഡു മത്സരിക്കാമെന്ന് സമ്മതിച്ചത്.

എന്നാല്‍ നായിഡുവിനെ വിട്ടുനല്‍കാന്‍ മോദിപോലും തയ്യാറായിരുന്നില്ല എന്നാണറിയുന്നത്.
ഏറെ നിര്‍ബന്ധത്തിനുശേഷമാണ് മോദി അതിന് തയ്യാറായത്. ബിജെപി, ആര്‍എസ്എസ് എന്നിവയിലെ മിക്കവരും നായിഡുവിനെ മത്സരിപ്പിക്കണം എന്ന അഭിപ്രായക്കാരായിരുന്നു.
Tags
Back to top button