ദേശീയം (National)

വിജയ്‌ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

വിജയ്‌ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

ന്യൂഡല്‍ഹി: കിം​ഗ് ഫി​ഷ​ർ ഉ​ട​മ വിജയ്‌ മല്യയുടെ സ്വത്തുകള്‍ കണ്ടുകെട്ടാനൊരുങ്ങി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

കോ​ടി​ക​ൾ ബാ​ങ്കു​ക​ളി​ൽ​ നി​ന്നും വാ​യ്പ​യെ​ടു​ത്തു മു​ങ്ങി​യ മ​ല്യ​യ്ക്കെ​തിരെ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ച്ച​ട്ട​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 17 ബാ​ങ്കു​ക​ളി​ൽ​നി​ന്നു​ള്ള 7000 കോ​ടി രൂ​പ വാ​യ്പ​യും പ​ലി​ശ​യു​മ​ട​ക്കം 9000 കോ​ടി രൂ​പ തി​രി​ച്ച​ട​യ്ക്കാ​തെ ബ്രി​ട്ട​നി​ലേ​ക്കു ക​ട​ന്ന കേ​സി​ൽ 2016 ജൂ​ണി​ൽ മ​ല്യ​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

നിയമ നടപടികളില്‍ നിന്നും ഒളിച്ചോടി പോകുന്നവരുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുന്ന ക്രിമിനല്‍ പ്രൊസിജിയർ കോഡിന്‍റെ 83 മത്തെ വകുപ്പനുസരിച്ചാണ് ഇഡിയുടെ നടപടി.

കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ന് വേ​ണ്ടി​യാ​ണ് മ​ല്യ വ​ൻ​തു​ക​ക​ൾ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യാ​യി വാ​ങ്ങി​യ​ത്. വ​ൻ മു​ത​ൽ മു​ട​ക്കി​ൽ തു​ട​ങ്ങി​യ കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സ് ന​ഷ്ട​ത്തി​ലാ​യ​തോ​ടെ ക​മ്പനി അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു.വ​ൻ​തു​ക തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ 17 ബാ​ങ്കു​ക​ൾ ചേ​ർ​ന്ന ക​ൺ​സോ​ർ​ഷ്യം മ​ല്യ​യ്ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു

Tags
advt

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.