പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം കശ്മീരിൽ സൈന്യത്തിന് നേരെയുള്ള കല്ലേറുകൾ കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ഓഗസ്റ്റ് അഞ്ചുമുതലുള്ള മൂന്ന് മാസക്കാലം രജിസ്റ്റർ ചെയ്തത് 190 കേസുകളാണ്.

പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം കശ്മീരിൽ സൈന്യത്തിന് നേരെയുള്ള കല്ലേറുകൾ കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഓഗസ്റ്റ് അഞ്ചുമുതലുള്ള മൂന്ന് മാസക്കാലം രജിസ്റ്റർ ചെയ്തത് 190 കേസുകളാണ്. 765 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം കശ്മീരിൽ സേനക്ക് നേരെയുള്ള കല്ലേറുകൾ കുറഞ്ഞെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇത് സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രലയം ലോക്സഭയിൽ വെച്ചിരുന്നു. ഓഗസ്റ്റ് 5 മുതൽ നവംബർ 15 വരെ 190 കല്ലേറുകളും പ്രതിഷേധങ്ങളുമാണ് കാശ്മീരിൽ ഉണ്ടായത്. 765പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ഇത്തരം സംഭവങ്ങൾ കുറഞ്ഞതായി കണക്കുകൾ അവകാശപ്പെടുന്നു.

2019 ജനുവരി 1 മുതൽ ആഗസ്റ്റ് 4 വരെ 8 മാസക്കാലം 361 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 8 മാസത്തെ കണക്ക് പരിശോധിക്കുമ്പോൾ കല്ലേറുകൾ കേസുകൾ ആനുപാതികമായി വധിക്കുകയാണുണ്ടായതെന്ന വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 34,10,219 വിനോദ സഞ്ചാരികൾ കശ്മീരിലെത്തി. അതിൽ 12,934 വിദേശസഞ്ചരികളും ഉൾപ്പെടുന്നുണ്ട്.

ആറ് മാസത്തെ കണക്കുകൾ നൽകുന്ന ആഭ്യന്തര മന്ത്രലയം പ്രതേക പദവി റദ്ദാക്കിതിന് ശേഷം എത്ര സഞ്ചാരികൾ എത്തിയെന്ന് വ്യക്തമാക്കിയിട്ടില്ല. കശ്മീർ ടൂറിസം വകുപ്പിന്റെ കണക്കുമായി പൊരുത്തപ്പെടുന്നതല്ല ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. പ്രത്യക പദവി പിൻവലിക്കുന്നതിന് മുമ്പ് ജൂൺ – ജൂലൈ മസങ്ങളിൽ മൂന്നു ലക്ഷം വിനോദസഞ്ചാരികളേ എത്തിയിട്ടുള്ളു എന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. മാർച്ച് മാസത്തിൽ 15,000ത്തോളം സന്ദർശകർ മാത്രമാണ് ഉണ്ടായിരുന്നതും ടൂറിസം വകുപ്പ് വ്യക്തമാക്കുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button