ഗ്ലാമർ (Glamour)

വിരാട് കോഹ്ലി വിവാഹിതനാകുന്നു ;അനുഷ്‌ക

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലി വിവാഹിതനാകുന്നു . സുഹൃത്തും സിനിമാതാരവുമായ അനുഷ്‌ക ശര്‍മ്മയാണ് വധു.

ഡിസംബറിലായിരിക്കും വിവാഹം. ഏറെകാലമായി ഇരുവരും തമ്മിലുള്ള ഗോസിപ്പ് മാധ്യമങ്ങൾക്ക് വലിയ ആഘോഷമായിരുന്നു.

ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് ഏകദിന പരമ്പരകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിരാട് കോഹ്ലി ആവശ്യപ്പെട്ടതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായത്.

വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ല്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു.

കോഹ്ലി യുടെ മോശം ഫോമിനെ തുടര്‍ന്ന് അനുഷ്‌കക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ കോഹ്ലി തന്നെ അനുഷ്‌കയ്ക്ക് വേണ്ടി രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു.

അടുത്തിടെ ഇരുവരും ഒരുമിച്ചുള്ള പരസ്യവും പുറത്തിറങ്ങിയിരുന്നു.

Tags
advt

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.