മൊബൈൽ സർവീസ് ചാർജുകൾ വർധിപ്പിക്കാനൊരുങ്ങി വോഡാഫോൺ ഐഡിയയും എയർടെല്ലും.

താരിഫ് നിരക്കുകൾ എത്രത്തോളം ഉയർത്തുമെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

മൊബൈൽ സർവീസ് ചാർജുകൾ വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവനദാതാക്കളായ വോഡാഫോൺ ഐഡിയയും എയർടെല്ലും. താരിഫ് റേറ്റുകളിൽ ഡിസംബർ ഒന്നോടെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് വോഡാഫോൺ ഐഡിയ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ താരിഫ് നിരക്കുകൾ എത്രത്തോളം ഉയർത്തുമെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഇതിനു പിന്നാലെയാണ് എയർടെല്ലും നിരക്കുകൾ വർധിപ്പിക്കുമെന്ന് അറിയിച്ചത്. മൊബൈൽ കോൾ നിരക്കിലും ഡേറ്റാ ചാർജിലും വർധനവുണ്ടാകും. വോഡഫോൺ ഐഡിയയ്ക്കും ഭാരതി എയർടെല്ലിനും സെപ്റ്റംബർ പാദത്തിൽ 74,000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സുപ്രീംകോടതി ഇരുകമ്പനികൾക്കും വൻ തുക പിഴ ചുമത്തിയതാണ് കമ്പനികൾക്ക് തിരിച്ചടിയായത്. വോഡാഫോൺ ഐഡിയയുടെ നഷ്ടം 50,921 കോടി രൂപയാണ്. എയർടെല്ല് 23,045 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button